About Us

പി എസ് സി പരീക്ഷയയ്ക്ക് തയ്യാറെടുക്കുന്നവരെ സഹായിക്കുക, അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടുകൂടി 2015 ൽ PSC EXAM TIPS എന്ന പേരിൽ ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങുന്നതിലൂടെയാണ് ഈ സംരംഭത്തിന്റെ നാന്ദി കുറിക്കുന്നത്.

ഇക്കാലയളവിനുള്ളിൽ PSC നടത്തിയിട്ടുള്ള നിരവധി മത്സരപരീക്ഷകൾക്ക് തികച്ചും സൗജന്യമായി പരിശീലനം നടത്തുവാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പരിശീലനത്തിന്റെ ഭാഗമായി നിരവധി ഓൺലൈൻ പരീക്ഷകൾ, ക്വിസ്സ്കൾ, മറ്റു മത്സരങ്ങൾ എന്നിവ നടത്തുക വഴി ഇന്ന് മറ്റൊരു ഓൺലൈൻ പഠന കൂട്ടായ്മയ്ക്കും അവകാശപ്പെടാൻ കഴിയാത്തയത്രയും ആക്റ്റീവ് അംഗങ്ങൾ ഉള്ള ഫേസ്ബുക് ഗ്രൂപ്പായി PSC EXAM TIPS മാറിയിട്ടുണ്ട്.

ഇക്കാലയളവിനുള്ളിൽ നിരവധി ഉദ്യോഗാർത്ഥികൾക്ക് ജോലി നേടിക്കൊടുക്കുവാനും, ആയിരത്തിലധികം ഉദ്യോഗാർത്ഥികളെ വിവിധ പി എസ്‌ സി മത്സര പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളിൽ എത്തിക്കുവാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസത്തിന്റെ കമ്പോള വൽക്കരണത്തിന്റെ ഇക്കാലത്ത് ഏതൊരു സാധാരണക്കാരനേയും സർക്കാർ ജോലിക്ക് പ്രാപ്തനാക്കുവാൻ വേണ്ട പരിശീലനം ഓരോരുത്തരുടെയും വിരൽത്തുമ്പിൽ എത്തിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവർ, വീട്ടമ്മമാർ, ഭിന്നശേഷിയുള്ളവർ, ജീവിത പ്രാരാബ്ദങ്ങൾക്ക് നടുവിൽ ഒരു കോച്ചിങ് ക്ലാസിനു പോകാൻ കഴിയാത്തവർ എന്നീ വിഭാഗങ്ങൾക്ക് വളരെ മികച്ച നിലവാരത്തിലുള്ള പരിശീലനം നൽകുക, ഈ പോരായ്മയ്ക്ക് നടുവിലും ജീവിത വിജയം സ്വായത്തമാക്കുവാന്‍ അവരെ പ്രാപ്തരാക്കുക എന്നീ കാര്യങ്ങൾക്കാണ്‌ ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. ഒപ്പം പ്രാദേശികമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള കോച്ചിംഗ് സെന്ററുകൾക്ക് നൽകാൻ കഴിയുന്നതിലും മികച്ച ഗുണനിലവാരമുള്ള പരിശീലനം വളരെ തുച്ഛമായ ഫീസുമാത്രം വാങ്ങി സാർവത്രികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് 2019 ൽ ഇത്തരത്തിലുള്ള ഒരു വെബ് സൈറ്റിന് രൂപം നൽകിയിട്ടുള്ളത്.

ഓരോ വിഷയത്തിലും പ്രാവീണ്യമുള്ള, പരിചയസമ്പന്നരായ അദ്ധ്യാപകരുടെ വീഡിയോ/ഓഡിയോ ക്ലാസുകൾ, മെമ്മറി ടിപ്‌സുകൾ, കോഡുകൾ, ദിവസേനയുള്ള മോഡൽ പരീക്ഷകൾ , കൃത്യമായ ഇടവേളകളിലെ റിവിഷൻ എന്നിവയെല്ലാം ഉൾപ്പെടുത്തിയ ഒരു “ഓൺലൈൻ കോച്ചിങ് സെന്റർ” ആണ് ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നത്. സംസ്ഥാന തലത്തിൽ തന്നെ പ്രശസ്തരായ മോട്ടിവേഷൻ ട്രെയിനർമാർ ഈ പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളോട് സംവദിക്കും.24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സർവ്വീസ് എല്ലാ സഹായത്തിനും കൂടെയുണ്ടാകും. പരീക്ഷ പരിശീലനത്തെ ഒരു പുത്തൻ തലത്തിലേയ്ക്ക് ഉയർത്തിക്കൊണ്ട് ഓരോരുത്തരുടെയും വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സവിനയം ഈ ആശയത്തെ താങ്കളുടെ മുൻപാകെ അവതരിപ്പിക്കുന്നു.

Instructors
Motivators
Team
Academia Charity
Youtube Channel
Facebook