Grandmaster Dr. GS Pradeep

Profile

ഓർമ്മശക്തിയും വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ ടെലിവിഷൻ അവതാരകൻ. സമകാലിക ലോകസംഭവങ്ങളെ സംബന്ധിച്ച് വിപുലമായ ജ്ഞാനത്തിന്റെ ഉടമ. ആദ്യമായി വിപരീതപ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ പേരു നേടിയ ഇദ്ദേഹം കൈരളി ടി.വി യിൽ അശ്വമേധം എന്ന പരിപാടിയിലൂടെ പ്രശസ്തനാണ്. അറിവിന്റെ അശ്വമേധങ്ങൾ കീഴടക്കിയ ഗ്രാൻഡ് മാസ്റ്റർ അദ്ദേഹത്തിന്റെ "The Art Of Knowledge" എന്ന സ്‌പെഷ്യൽ സെഷനിലൂടെ നിങ്ങള്ക്ക് മോട്ടിവേഷൻ ക്ലാസുകൾ നൽകുവാൻ PSC EXAM TIPS നൊപ്പം ചേരുന്നു.

Sebin S Kottaram

Profile

രാഷ്ട്രപതിയുടെ അവാർഡ് നേടിയ ഇൻറർനാഷണൽ മോട്ടിവേഷൻ ട്രെയിനർ. സെബിൻ എസ് കൊട്ടാരം. ലക്ഷ്യത്തെക്കുറിച്ച് നിരന്തരം ഓർമിപ്പിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള വഴികൾ കാട്ടിയും പഠന രംഗത്തും ജോലിയിലും ബിസിനസ്സിലും കുടുംബജീവിതത്തിലും പ്രവർത്ത മേഖലകളിലും വൻ നേട്ടങ്ങൾ കൈവരിക്കാൻ മികച്ച തീരുമാനങ്ങൾ എടുത്തു വിജയിത്തിലെത്തുവാൻ സഹായിക്കുന്ന മോട്ടിവേഷൻ ക്ലാസുകൾ ഈ പഠന യാത്രയിൽ നൽകുവാൻ PSC EXAM TIPS നോടൊപ്പം ചേരുന്നു.

Dr. Grace Lal

Profile

കോട്ടയം കഞ്ഞിക്കുഴി സ്വദേശി. കേരളത്തിലെ നമ്പർ വൺ സൈക്കോളജിസ്റ്റും കുടുംബ കൗൺസിലറും പ്രഭാഷകയുമാണ് ഡോ. ഗ്രേസ് ലാൽ. ജീവിതവിജയം ഒരിക്കലും ആകസ്മികയായി സംഭവിക്കുന്ന ഒന്നല്ല എന്ന് മനസിലാക്കി തന്നുകൊണ്ടു ഓരോ നിമിഷത്തിലും കാലിടറാതെ മുന്നേറാൻ, പ്രതിസന്ധികളെ മറികടക്കാൻ, മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാൻ, മറഞ്ഞു കിടക്കുന്ന കഴിവുകളെ ജ്വലിപ്പിച്ചു മാതൃതുല്യ സ്നേഹത്തോടെ നിങ്ങളെ സഹായിക്കാൻ വിജയം വരെയും നീളുന്ന ഈ പഠന യാത്രയിൽ PSC EXAM TIPS നോടൊപ്പം.

Dr. Nijoy P Jose

Profile

കോട്ടയം പാലാ സ്വദേശി. ജെ.സി.ഐ നാഷണൽ ട്രെയിനർ. നിരവധി മുഖ്യധാര മാധ്യമങ്ങളിൽ ചിന്തോദ്ദീപമായ ലേഖന പരമ്പരകളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വം. അധ്യാപക പരിശീലകൻ കൂടിയായ ഇദ്ദേഹത്തിൻറെ സാന്നിധ്യം ആത്മവിശ്വാസം ഉയർത്തി ജീവിതത്തിലെ വിവിധ മേഖലകളിൽ വാൻ നേട്ടങ്ങൾ കൈ വരിക്കാൻ ഈ പഠന യാത്രയിൽ വിദ്യാർത്ഥികൾക്ക് ഏറെ പ്രചോദനമാകും എന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മോട്ടിവേഷൻ ക്ലാസുകൾ ഇനി PSC EXAM TIPS ലൂടെ നിങ്ങൾക്ക് ലഭിക്കും.

Ratheesh R Menon

Profile

എറണാകുളം പറവൂർ സ്വദേശി. മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ബ്ലോഗർ. നിരയായി വന്ന പ്രതിസന്ധികളെയും പ്രതിബദ്ധങ്ങളെയും ഇച്ഛാശക്തിയിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും മറി കടന്ന് ജീവിതവിജയം നേടിയ വ്യക്തിത്വം. ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള മലയാളത്തിലെ നമ്പർ വൺ ബ്ലോഗറായ രതീഷ് ആർ മേനോൻ ഈ പഠന യാത്രയിലെ വെല്ലുവിളികളെ സധൈര്യം നേരിടാൻ അദ്ദേഹത്തിൻറെ ജീവിതാനുഭവങ്ങൾ നമ്മോടു പങ്കുവയ്ക്കുന്നു.

Magician Haris Thaha

Profile

തിരുവനന്തപുരം ഇടവ സ്വദേശി. സിവിൽ സർവീസ് പോലീസ് അക്കാദമികളിൽ മാജിക്കിലൂടെ പഠനത്തെ സക്രീയമായി നിലനിർത്തുന്ന അതുല്യകലാകാരൻ. ആധുനിക ജാലവിദ്യാരംഗത്ത് ഏറെ ശ്രദ്ധേയനായ ഹാരിസ് താഹ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമ കൂടിയാണ്. വിനോദത്തോടൊപ്പം വിജ്‌ഞാനവും പകർന്ന മാന്ത്രികസ്പർശം കൊണ്ട് ഈ വൈജ്‍ഞാനിക യാത്രയിൽ നിങ്ങളെ സഹായിക്കുവാൻ ഏറ്റവും അനുയോജ്യമായ ക്ലാസുകൾ നൽകികൊണ്ട് PSC EXAM TIPS നൊപ്പം ചേരുന്നു.

George Joseph

Profile

കോട്ടയം ജില്ലയിലെ മറ്റക്കര സ്വദേശി. വേറിട്ട ആഖ്യാനശൈലിയിലൂടെയും കഥകളിലൂടെയും മറ്റുള്ളവർക്കും അറിവു പറഞ്ഞു കൊടുക്കുകയും ജീവിതത്തിൽ നാം അഭിമുഖികരിക്കുന്ന പ്രശ്നങ്ങളെ സധൈര്യം നേരിടാനും അതിലുപരി എന്ത് കാര്യത്തിലും വിജയം നേടാനും ഉദാപ്തമായ മോട്ടിവേഷൻ ക്ലാസുകൾ നൽകുന്ന മികച്ച മോട്ടിവേഷൻ സ്പീക്കർ. ഓരോ വ്യക്തിയുടെയും കുറവുകൾ പരിഹരിച്ചും കഴിവുകൾ മെച്ചപ്പെടുത്തിയും ജീവിത വിജയത്തിലേക്ക് നയിക്കാനും പ്രതിബന്ധങ്ങളെ നേരിടാനും ഇദ്ദേഹത്തിന്റെ അറിവും പരിചയസമ്പത്തും ഇനി PSC EXAM TIPS ലൂടെ നിങ്ങൾക്കു ലഭിക്കുന്നതാണ്.

Suresh Parameswaran

Profile

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി. സൈക്കോളജിസ്റ്റും കുടുംബ കൗൺസിലറും പ്രഭാഷകനുമാണ് സുരേഷ് പരമേശ്വരൻ. പ്രതികൂല ജീവിത സാഹചര്യങ്ങളിൽകൂടി കടന്നു പോകുന്നവർ, ജീവിതത്തിൽ അവർ അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ, കുടുംബത്തിൽ നിന്നും അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അതിനിടയിൽ പഠനത്തെ സുഗമമാക്കി എങ്ങനെ അതിജീവിക്കുവാൻ കഴിയും എന്ന് പറഞ്ഞു തരുവാനും ജീവിതത്തിൽ നമ്മുക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ എങ്ങനെ വിജയമാക്കി തീർക്കാൻ കഴിയും എന്ന് പറഞ്ഞു തരുവാനും സുരേഷ് എസ്. പരമേശ്വരൻ PSC EXAM TIPS നൊപ്പം ചേരുന്നു.

Guruji Pradeep Kumar

Profile

ആലപ്പുഴ കുട്ടനാട് സ്വദേശി. യോഗ പരിശീലനത്തിലൂടെ മികച്ച മോട്ടിവേഷൻ ക്ലാസുകൾ നൽകുന്ന ഗുരു. ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് കോൺസെൻട്രേഷൻ അഥവാ ശ്രദ്ധ. ശരീരവും മനസ്സും ഒരുപോലെ കൂടിച്ചേരുമ്പോഴാണ് ശ്രദ്ധ ഉണ്ടാവുന്നത്. ശ്രദ്ധയുള്ളവരുടെ ഒന്നാമത്തെ ഗുണം അവർക്ക് സാധാരണ തെറ്റുകൾ ഉണ്ടാകുവാൻ സാധ്യത വളരെ കുറവാണ്. നിങ്ങളുടെ ശ്രദ്ധയെ ഉണർത്തുവാൻ സ്ഥിരമായി ധ്യാനം പരിശീലിപ്പിക്കുകയും ലഘുവ്യായാമങ്ങൾ ചെയ്തുകൊണ്ട് യോഗ പരിശീലനത്തിലൂടെ മെഡിറ്റേഷൻ ക്ലാസ്സുകൾ പരിശീലിപ്പിക്കാൻ ഗുരുജി പ്രദീപ് കുമാറും നിങ്ങൾക്കൊപ്പം.

Rajeswary

Profile

ഉയർന്ന ലക്ഷ്യം നേടാൻ ആദ്യം സജ്ജമാകേണ്ടത് മനസ്സാണ്. ആദ്യം കീഴടക്കേണ്ടത് കടിഞ്ഞാണില്ലാതെ പായുന്ന സ്വന്തം മനസ്സിനെ തന്നെയാണ്. ശരീരവും മനസ്സും ഒരുപോലെ ഏകാഗ്രമാക്കാനും പഠനത്തെ അനായാസമാക്കാനും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന മെഡിറ്റേഷൻ ക്ലാസ്സുകൾ പരിശീലിപ്പിക്കാൻ പ്രശസ്തമായ കുണ്ഡലിനി യോഗയുമായി ശ്രീമതി രാജേശ്വരിയും ഈ പഠന യാത്രയിൽ നമ്മോടൊപ്പം ചേരുന്നു. ഇത് നിങ്ങള്ക്ക് ഒരു പുതിയ അനുഭവം തന്നെയാകും എന്നുറപ്പാണ്.

Baiju Pulimoottil

Profile

കുട്ടനാട്ടിലെ മാമ്പുഴക്കരി സ്വദേശി, കേരളത്തിലെ അറിയപ്പെടുന്ന മോട്ടിവേഷൻ ട്രെയിനർ. വിജയം നിശ്ചയിക്കുന്നത് ഓരോ വ്യക്തികളുടെയും മനസ്സാണ്. ഉയർന്ന നേട്ടങ്ങൾ കൈവരിക്കാനും പ്രതിസന്ധികളിൽ നിരാശരാവാതെ ജീവിതം കൂടുതൽ സന്തോഷപ്രദമാക്കാനും വിജയത്തിലേക്കുള്ള വഴികൾ വളരെ ലളിതമാണെന്നു പറഞ്ഞു നൽകി ആത്മവിശ്വാസത്തോടെ മുന്നേറാൻ ഉതകുന്ന ഏറ്റവും മികച്ച മോട്ടിവേഷൻ ക്ലാസുകൾ നൽകികൊണ്ട് ബൈജു പുളിമൂട്ടിൽ നിങ്ങൾക്കൊപ്പം.

Jimmy Antony

Profile

കൊച്ചു കഥകളിലൂടെയും ഉദാഹരണങ്ങളിലൂടയും നമ്മുടെ ആത്മവിശ്വത്തെ ഉണർത്തി ജീവിതത്തിൽ മുന്നേറുവാനും കൂടാതെ അലസത അകറ്റാൻ, പഠനം മികവുറ്റതാക്കാൻ, മാനസിക സമ്മർദ്ധം നിയന്ത്രിക്കാൻ ഉയർന്ന ലക്ഷ്യങ്ങൾ കീഴടക്കാൻ പോസിറ്റീവ് ആയി ചിന്തിക്കാനുമുള്ള വഴികൾ പറഞ്ഞു നൽകുന്ന മോട്ടിവേഷൻ ക്ലാസ്സുകളിലൂടെ കുട്ടനാട്ടിലെ മാമ്പുഴക്കരി സ്വദേശിയും ചങ്ങനാശേരി സെന്റ്.ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ജിമ്മി ആന്റണിയും.