Profile
പത്തനംതിട്ട തിരുവല്ല സ്വദേശി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ആശയവിനിമയത്തിൽ ഡിപ്ലോമയും. 13 വർഷത്തെ അദ്ധ്യാപക പ്രവർത്തി പരിചയവും ഇംഗ്ലീഷ് ഭാഷ പഠനത്തിലെ അവതരണ ശൈലിയും മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്‍തതയാക്കുന്ന അദ്ധ്യാപിക. IELTS ട്രൈനെർ കൂടിയായ ഈ അദ്ധ്യാപികയുടെ ക്ലാസുകൾ PSC പോലുള്ള പരീക്ഷകൾക്ക് ഒരുങ്ങുന്ന വിദ്യാർഥികൾക്ക് ഏറെ സഹായകരമാണ്. ഇംഗ്ലീഷ് ഇനി ഈസിയായി പഠിപ്പിക്കാൻ ഈ അദ്ധ്യാപിക PSC EXAM TIPS ലൂടെ നിങ്ങൾക്കൊപ്പം.
Profile
ആലപ്പുഴ കുട്ടനാട് സ്വദേശിയും, ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവുമുള്ള റോസ്‌മേരി മാത്യു കഴിഞ്ഞ 5 വർഷത്തിൽ അധികമായി നിരവധി വിദ്യാർത്ഥികൾക്ക് വളരെ സരസവും ലളിതവുമായ രീതിയിൽ ഇംഗ്ലീഷ് വിഷയത്തിൽ ക്ലാസുകൾ എടുക്കുന്ന അദ്ധ്യാപികയാണ്. ആലപ്പുഴ പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജിലെ അദ്ധ്യാപിക കൂടെയാണ് റോസ് മേരി. വിദ്യാർത്ഥികൾക്ക് ഏറെ പ്രിയങ്കരിയായ ഈ അദ്ധ്യാപികയുടെ ക്ലാസുകൾ ഇനി PSC EXAM TIPS ലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Profile
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിനി. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം. മാസ്സ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. 9 വർഷത്തിലധികമായി ഇംഗ്ലീഷ് പരിശീലന രംഗത്തെ പകരം വെക്കാനില്ലാത്ത സാന്നിധ്യം. കീറാമുട്ടിയായ ഇംഗ്ലീഷ് എന്ന വിഷയത്തെ ലളിതവും സരസവുമായി അവതരിപ്പിക്കുന്ന ലക്ഷ്മി ടീച്ചർ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രിയങ്കരിയാണ്. പരിചയ സമ്പന്നയായ ഈ അധ്യാപികയും ഇനി PSC EXAM TIPS ലൂടെ നിങ്ങൾക്കൊപ്പം ചേരുന്നു.
Profile
പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ സ്വദേശി.ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദധാരി. കഴിഞ്ഞ 8 വർഷത്തിലധികമായ് ഇംഗ്ലീഷ് പരിശിലനരംഗത്തെ പകരം വയ്ക്കാനാവാത്ത സാന്നിധ്യം.മത്സരപ്പരിക്ഷകളിൽ കീറാമുട്ടിയായ് പലർക്കും തോന്നുന്ന ഇംഗ്ലീഷ് എന്ന വിഷയത്തെ തന്റെ അവതരണ ശൈലിയിൽ ലളിതമാക്കി മാറ്റിയ ഏറെ പ്രിയങ്കരനായ ഈ അദ്ധ്യാപകന്റെ സേവനം PSC Exam Tips ലൂടെ നിങ്ങളിലേയ്ക്കും.
Profile
ആലപ്പുഴ എടത്വാ സ്വദേശി. ഗണിതത്തിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, ബി.എഡ്. കഴിഞ്ഞ 18 വർഷത്തിൽ അധികമായ അധ്യാപക പ്രവർത്തിപരിചയം. മികച്ച PSC അദ്ധ്യാപകൻ. കണക്കിലെ കീറാമുട്ടിയായി തോന്നുന്ന പല പാഠഭാഗങ്ങളും വളരെ ചിട്ടയോടും ലളിതവുമായി ക്ലാസുകൾ എടുക്കുന്നു. മത്സര പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ മനസിലാവുന്ന രീതിയിൽ വളരെ വിശദമായി തന്നെയാണ് ഈ അദ്ധ്യാപകൻ ക്ലാസുകൾ നൽകുന്നത്. ഗണിതം മധുരമാക്കി തീർക്കാൻ ഇനി മുതൽ ഈ അദ്ധ്യാപകന്റെ സേവനം PSC EXAM TIPS ലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Profile
വാണിജ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എം.ബി.എ ക്കാരനുമാണ് ഈ അദ്ധ്യാപകൻ. 10 വർഷത്തിൽ അധികമായി ഒട്ടനവധി വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകുന്ന ഈ അദ്ധ്യാപകൻ എടത്വാ സെന്റ്.അലോഷ്യസ് കോളേജിൽ വാണിജ്യ ശാസ്ത്രത്തിൽ ക്ലാസ് എടുക്കുന്ന അദ്ധ്യാപകൻ കൂടെയാണ്. ഗണിത വിഷയത്തിലുള്ള ഈ അദ്ധ്യാപകന്റെ അറിവുകൾ PSC പരീക്ഷകൾ പോലുള്ള മത്സരപരീക്ഷകൾക്ക് കുട്ടികൾക്ക് ഏറെ പ്രയോജനകരമാണ്. ഗണിതം വളരെ ലളിതവും മധുരവുമായി നിങ്ങളുടെ അറിവിലേക്ക് പകർന്നു നൽകുവാൻ ഈ അദ്ധ്യാപകന്റെ സേവനം ഇനി മുതൽ PSC EXAM TIPS ലൂടെ നിങ്ങൾക്കും ലഭിക്കുന്നതാണ്.
Profile
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും, ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഈ അദ്ധ്യാപകൻ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കോച്ചിംഗ് സെന്ററുകളിലെ പരിചിതമുഖമാണ്. വിദ്യാർത്ഥികളെ എന്നും കുഴപ്പിക്കുന്ന ഗണിത വിഷയത്തിൽ ഡിഗ്രി തലത്തിലെ ക്ളാസുകളുമായി വിദ്യാർത്ഥികളുടെ ഈ പ്രിയപ്പെട്ട അധ്യാപകനും PSC EXAM TIPSനൊപ്പം ഉണ്ടാകും. ലളിതവും സമഗ്രവും ആധികാരികവുമായ ഈ അദ്ധ്യാപകന്റെ ക്ളാസുകൾ ഗണിത വിഷയത്തിൽ മുഴുവൻ മാർക്കും വിദ്യാർത്ഥികൾക്ക് നേടി കൊടുക്കുവാൻ സഹായിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
Profile
ആലപ്പുഴ കുട്ടനാട് സ്വദേശി. ഫിസിക്സിൽ ഡോക്ടറേറ്റ്. ചങ്ങനാശ്ശേരി SB കോളേജിലെ അദ്ധ്യാപകൻ. കഴിഞ്ഞ 8 വർഷത്തിൽ അധികമായി നിരവധി വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുന്ന ഈ അദ്ധ്യാപകൻ PSC പോലുള്ള മത്സര പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ഗണിത വിഷയത്തിൽ ക്ലാസുകൾ നൽകി വരുന്ന അദ്ധ്യാപകൻ കൂടെയാണ്. എല്ലാവർക്കും ഒരുപോലെ മനസ്സിലാകുന്ന തരത്തിൽ വളരെ ലളിതമായാണ് ഈ അധ്യാപകന്റെ ക്‌ളാസ്സുകൾ. കീറാമുട്ടിയായ പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുവാൻ എളുപ്പ വഴികളിലൂടെയുള്ള ഇദ്ദേഹത്തിന്റെ ഗണിതത്തിലെ പ്രധാന ക്ലാസുകൾ എല്ലാം തന്നെ PSC EXAM TIPS ലൂടെ ഇനി നിങ്ങൾക്കും ലഭിക്കുന്നതാണ്.
Profile
കൊല്ലം ശാസ്താംകോട്ട സ്വദേശി. ഓട്ടോമൊബൈൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്കും. കഴിഞ്ഞ നാലു വർഷത്തിലധികമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള പി.എസ്.സി സെൻസറുകളിൽ ഇദ്ദേഹം ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. ഉദ്യോഗാർത്ഥികൾക്ക് ഏറെ സുപരിചിതനായ ഇദ്ദേഹം പി.എസ്.സി പരീക്ഷകളിൽ നിരവധിയായി ചോദിക്കുന്നതും കുഴപ്പിക്കുന്നതുമായ മാനസികശേഷി പരിശോധന ചോദ്യങ്ങൾ വളരെ ലളിതമായ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു. ഈ അധ്യാപകന്റെ സേവനവും ഇനി മുതൽ PSC EXAM TIPS ലൂടെ നിങ്ങൾക്ക് ലഭിക്കുന്നു.
Profile
പത്തനംതിട്ട, തിരുവല്ല സ്വദേശി. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്. പി.എസ്.സി, എസ്.എസ്.സി, ബാങ്ക് മത്സര പരീക്ഷകളിലെ ഗണിതം വളരെ ഈസി ആയി കൈകാര്യം ചെയ്യുന്നു. കേരളത്തിലെ വിവിധ പരിശീലന സെന്ററുകളിൽ 8 വർഷത്തിനുമേൽ പ്രവർത്തി പരിചയം. ഗണിതത്തിലെ എല്ലാ മേഖലയും എല്ലാ ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ മനസിലാവുന്ന തരത്തിൽ ആണ് ഇദ്ദേഹത്തിന്റെ ക്ലാസുകൾ. അതിനാൽ തന്നെ എല്ലാ വിദ്യാർത്ഥികൾക്കും പ്രിയങ്കരനും സുപരിചിതനുമാണ് ഈ അദ്ധ്യാപകൻ. പലർക്കും കീറാമുട്ടിയായി തീരുന്ന ഗണിതം മധുരമായി പഠിപ്പിക്കാൻ ഈ അദ്ധ്യാപകന്റെ സേവനം ഇനി മുതൽ PSC EXAM TIPS ലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Profile
കൊല്ലം ചന്ദനത്തോപ്പ് സ്വദേശി. മലയാള ഭാഷ പഠനത്തിൽ ബിരുദാനന്തര ബിരുദം. എം.എഡ്. കഴിഞ്ഞ 5 വർഷത്തിൽ അധികമായി നിരവധി വിദ്യാർത്ഥികൾക്ക് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വിവിധ PSC കോച്ചിംഗ് സെന്ററുകളിലൂടെ മലയാള ഭാഷ വിഷയത്തിന് ക്ലാസ് നൽകുന്ന അദ്ധ്യാപകൻ. വളരെ ലളിതവും സരസവും എല്ലാവരും കേട്ടിരിക്കുന്ന ക്ലാസുകൾ ആണ് ഈ അദ്ധ്യാപകൻ നൽകുന്നത്. പഠിച്ചത് ഒരിക്കലും മറന്നു പോകാൻ കഴിയാത്തവണ്ണം വളരെ മനോഹരമായി ക്ലാസുകൾ എടുക്കുന്ന ഈ അദ്ധ്യാപകന്റെ സേവനം ഇനി മുതൽ PSC EXAM TIPS ലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Profile
പത്തനംതിട്ട, പരുമല സ്വദേശി. മലയാളം ഭാഷ വിഷയത്തിൽ ബിരുദാനന്തര ബിരുദം. 25 വർഷത്തിൽ അധികമായ അദ്ധ്യാപന ജീവിതം. കവിയും പ്രാസംഗികനായുമായ ഇദ്ദേഹം മലയാള ഭാഷ വിഷയത്തിൽ ഒട്ടനവധി വിദ്യാർത്ഥികൾക്ക് വിവിധ പരീക്ഷകളിൽ മുഴവൻ മാർക്കും നേടുവാൻ കഴിയുന്ന തരത്തിൽ ക്ലാസുകൾ വളരെ ലളിതമായി കൈകാര്യം ചെയ്യുന്നു. 2018 ലെ മികച്ച കവിതക്കുള്ള ഹൃദയകുമാരി പുരസ്‌കാര ജേതാവ് കൂടിയാണ് ഈ അദ്ധ്യാപകൻ. വളരെ ലളിതമായി മലയാളം പഠിച്ചെടുക്കുവാൻ ഈ അദ്ധ്യാപകൻ ഇനി PSC EXAM TIPS ലൂടെ നിങ്ങളെ സഹായിക്കും.
Profile
മലയാളത്തിലെ ശ്രദ്ധേയനായ യുവ കവിയും എഴുത്തുകാരനും ഉജ്ജ്വല പ്രഭാഷകനുമായ പുന്നപ്ര ജ്യോതികുമാർ നമുക്കൊപ്പം ഇനിയുണ്ടാകും. അദ്ധ്യാപകൻ കൂടിയായ ഇദ്ദേഹത്തിന്റെ സാന്നിധ്യം അഭിമാനകരമാണ്. മലയാള സാഹിത്യവുമായി ബന്ധപ്പെട്ട നമ്മുടെ ക്ളാസുകൾ കൈകാര്യം ചെയ്യുന്നത് ആലപ്പുഴ പുന്നപ്ര സ്വദേശിയായ ജ്യോതികുമാർ സാറാണ്. അദ്ദേഹത്തിൻ്റെ ക്ളാസുകൾ മികച്ച ദൃശ്യ ശ്രവ്യാനുഭവമാകും എന്നതിൽ തർക്കമില്ല.
Profile
കൊല്ലം സ്വദേശിയായ അഭിജിത് രസതന്ത്രത്തിൽ ബിരുദവും ഡ്രഗ് അനാലിസിസിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷത്തിലധികമായി നിരവധി കോച്ചിംഗ് സെന്ററുകളിലെ നിറ സാന്നിധ്യമാണ് ഈ അദ്ധ്യാപകൻ. വിദ്യാർത്ഥികളെ ഏറെ കുഴപ്പിക്കുന്ന രസതന്ത്രം എന്ന വിഷയത്തിൽ സമഗ്രമായും ആധികാരികമായും ക്ളാസ്സെടുക്കുന്ന പരിചയ സമ്പന്നനായ ഈ അധ്യാപകനും ഇനി PSC EXAM TIPS ലൂടെ നിങ്ങൾക്കൊപ്പം.
Profile
കൊല്ലം കരുനാഗപ്പള്ളി സ്വദേശി. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയും ഫിസിക്സിൽ ബിരുദദാരിയുമാണ് ഈ അദ്ധ്യാപകൻ. പി.എസ്.സി പോലുള്ള മത്സരപരീക്ഷകളിലെ സയൻസ് വിഷയത്തിൽ 8 വർഷത്തെ പ്രവർത്തി പരിചയം. കേരളത്തിലെ വിവിധ പി.എസ്.സി സെന്ററുകളിലെ നിറസാന്നിധ്യമാണ് ഈ അദ്ധ്യാപകൻ. ഈ അദ്ധ്യാപകന്റെ സേവനം ഇനി മുതൽ PSC EXAM TIPS ലൂടെ നിങ്ങൾക്കും ലഭിക്കും.
Profile
കൊല്ലം കുണ്ടറ സ്വദേശി. കമ്പ്യൂട്ടർ സയൻസിൽ ബി.ടെകും, എം.ബി.എ യും. 5 വർഷത്തിലധികമായി കേരളത്തിലെ വിവിധ കോച്ചിംഗ് സെന്ററുകളിൽ ഐ.ടി ആൻഡ് സൈബർ ലോ വിഷയങ്ങൾ വളരെ ലളിതമായി കൈകാര്യം ചെയ്യുന്നു. ഈ മേഖലയിൽ നിന്നും ചോദിക്കുന്ന ചോദ്യങ്ങൾ ഒരു മാർക്ക് പോലും നഷ്ടപ്പെടാത്ത തരത്തിൽ ക്ലാസുകൾ നൽകുവാൻ ഈ അധ്യാപകന്റെ സേവനം ഇനി മുതൽ PSC EXAM TIPS ലൂടെ ലഭിക്കുന്നതാണ്.
Profile
കൊല്ലം കൊട്ടാരക്കര സ്വദേശി. ചരിത്ര വിഷയത്തിൽ ബിരുദം. 5 വർഷത്തിലധികമായി കേരളത്തിലെ വിവിധ കോച്ചിങ് സെന്ററുകളിൽ പൊതുവിജ്ഞാന മേഖലകളിലെ പാഠഭാഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുന്ന അദ്ധ്യാപകൻ. ഭൂമിശാസ്ത്രമാണ് ഇഷ്ടവിഷയം. അതിനാൽ തന്നെ ആ മേഖലയിൽ നിന്നുമുള്ള ചോദ്യങ്ങൾക്കു വളരെ ഈസി ആയി ഉത്തരം നല്കാൻ കഴിയുന്ന തരത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഈ അദ്ധ്യാപകന്റെ സേവനം ഇനി മുതൽ PSC EXAM TIPS ലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Profile
കൊല്ലം കരുനാഗപ്പള്ളി സ്വദേശി. മലയാള ഭാഷ വിഷയത്തിൽ ബിരുദം. 4 വർഷത്തിലധികമായി പി.എസ്.സി പോലുള്ള വിവിധ മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് പൊതുവിജ്ഞാനത്തിൽ ക്ലാസുകൾ നൽകി വരുന്നു. കേരള നവോത്ഥാനത്തിൽ ഇദ്ദേഹം നൽകുന്ന ക്ലാസുകൾ വിദ്യാർഥികൾക്കു ഒരുപാടു പ്രയോജനം ചെയ്യുന്നതാണ്. ഈ വിഭാഗത്തിലെ കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് വളരെ എളുപ്പത്തിൽ ഉത്തരം കണ്ടെത്തുവാൻ ഇനി മുതൽ ഈ അധ്യാപകന്റെ സേവനം PSC EXAM TIPS ലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Profile
കൊല്ലം ഭരണിക്കാവ് സ്വദേശി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ചരിത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദവും എം.ബി.എ ക്കാരനുമാണ്. കഴിഞ്ഞ 4 വർഷത്തിൽ അധികമായി കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള നിരവധി PSC സെന്ററുകളിൽ പൊതുവിജ്ഞാന മേഖലയിലെ ഇന്ത്യൻ ഭരണഘടനയിലെ പാഠഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും സുപരിചിതനും പ്രിയങ്കരനുമായ അദ്ധ്യാപകൻ. ഇനി മുതൽ ഈ അദ്ധ്യാപകന്റെ സേവനം PSC EXAM TIPS ലൂടെ ലഭിക്കുന്നതാണ്.
Profile
കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി. വാണിജ്യ ശാസ്ത്രത്തിൽ ബിരുദം. വ്യോമയാനത്തിൽ ഡിപ്ലോമ. നിരവധി PSC ക്ളാസുകളിൽ പൊതുവിജ്ഞാന വിഷയത്തിൽ 3 വർഷത്തിലധികമായി ക്ളാസുകളെടുക്കുന്നു. ക്ളാസെടുക്കുന്ന മേഖലയിലെ സമഗ്രതയും ആധികാരികതയും സിലബസിൽ ഊന്നി നിന്നുകൊണ്ടുള്ള അവതരണ ശൈലിയും വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യും. പരിചയ സമ്പന്നയായ ഈ അധ്യാപികയുടെ സേവനവും ഇനി PSC EXAM TIPS ലൂടെ ഈ പഠന യാത്രയിൽ നിങ്ങൾക്കൊപ്പം ചേരുന്നു.
Profile
മലപ്പുറം ജില്ലയിലെ അരീക്കോട് കൂത്തുപറമ്പ് സ്വദേശി. MA Bed. പി.എസ്.സി, എസ്,എസ്.സി, ബാങ്ക്, സിവിൽ സർവീസ് പരീക്ഷകൾക്ക് ഒരുങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് 10 വർഷത്തിലധികമായി കേരളത്തിലെ വിവിധ സെന്ററുകളിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുന്നു. ഇഷ്ടവിഷയം കേരള നവോത്ഥാനവും, ഭരണഘടനയും ആണെങ്കിലും എല്ലാ മേഖലകളിലും ഇദ്ദേഹം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകുന്ന ബഹുമുഖ പ്രതിഭയാണ്. ഇദ്ദേഹത്തിന്റെ സേവനം ഇനി മുതൽ PSC EXAM TIPS ലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Profile
കൊല്ലം കരുനാഗപ്പള്ളി സ്വദേശി. വാണിജ്യ ശാസ്ത്രത്തിൽ ബിരുദം, MBA. നിരവധി PSC ക്ളാസുകളിൽ ഭൗതിക ശാസ്ത്രവും ജ്യോതി ശാസ്ത്രവും 4 വർഷത്തിലധികമായി പഠിപ്പിക്കുന്നു. ക്ളാസെടുക്കുന്ന മേഖലയിലെ സമഗ്രതയും ആധികാരികതയും പ്രത്യേക ശൈലിയിലുള്ള അവതരണ രീതിയും വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമാണ്. പൊതുവെ ഉദ്യോഗാർത്ഥികളെ കുഴപ്പിക്കുന്ന ഇരു വിഷയങ്ങളും ഇനി ഏറ്റവും ലളിതമായി തന്നെ പഠിക്കാം. പരിചയ സമ്പന്നനായ ഈ അധ്യാപകനും ഇനി PSC EXAM TIPS ലൂടെ ഈ പഠന യാത്രയിൽ നിങ്ങൾക്കൊപ്പം ചേരുന്നു.
Profile
തിരുവനന്തപുരം ജില്ലയിലെ കോവളം സ്വദേശിയും സുവോളജി വിഷയത്തിൽ ബിരുദാനന്തരബിരുദധാരിയുമായ ഈ അദ്ധ്യാപകൻ അറിവിന്റെ നിറകതിരുമായ് ജീവശാസ്ത്ര പഠനം ലളിതമാക്കുവാൻ PSC EXAM TIPS ലൂടെ ഇനി നിങ്ങളിലേയ്ക്കും. കേരളത്തിലങ്ങോളമിങ്ങേളമുള്ള നിരവധി കോച്ചിങ്ങ് സെന്ററുകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഈ അദ്ധ്യാപകന്റെ സേവനം ഇനി നിങ്ങളുടെ അറിവിന്റെ ലോകത്തേയ്ക്കുള്ള ഒരു ചവിട്ടുപടിയായ് മാറട്ടെ.
Profile
കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശി. എം.സി.എ ബിരുദധാരിയായ ഇദ്ദേഹം കഴിഞ്ഞ 5 വർഷക്കാലമായ് കേരളത്തിലങ്ങോളമിങ്ങോളമുള്ള പല PSC Coatching Center കളിലൂടെയും തന്റെ വിജ്ഞാനം മറ്റുള്ളവരിലേയ്ക്കെത്തിക്കുന്നു. മത്സരപ്പരിക്ഷകൾക്കായ് തയ്യാറെടുപ്പുകൾ നടത്തുന്ന എല്ലാവർക്കും ' ഭരണഘടന ' എന്ന വിഭാഗത്തിൽ മുഴുവൻ മാർക്കുകളും നേടിയെടുക്കുവാൻ ഈ അദ്ധ്യാപകന്റെ സേവനം ഗുണകരമായ് മാറുന്നു. ഈ അദ്ധ്യാപകന്റെ ക്ലാസുകൾ ഇനിമുതൽ PSC Exam Tips ലൂടെ നിങ്ങൾക്ക് ലഭിക്കും.
Profile
കൊല്ലം സ്വദേശിയും അറബിക് വിഷയത്തിൽ ബിരുദാനന്തര ബിരുദധാരിയുമായ ഈ അധ്യാപകൻ കഴിഞ്ഞ 5 വർഷമായി തന്റെ അധ്യാപന ജീവിതത്തിലൂടെ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്ന് കൊടുക്കുന്നു. അദ്ദേഹത്തിന്റെ സേവനം നിങ്ങൾക്കു മുന്നോട്ടുള്ള പാതയിൽ നല്ല ഒരു ചുവടുവയ്പ്പായ് മാറാൻ സാധിക്കമെന്ന് ഞങ്ങൾ ഉറപ്പു നല്കുന്നു.
Copyright © 2023. All rights reserved | Powered by Whitespace